ACHIVEMENT TEST 2

                                                     ACHIVEMENT  TEST

                                               V.R.A.M.M.H.S.S THAIKKAD

                                                        SOCIAL SCIENCE

                                                                                                                                     TOTAL - 25
                                                                                                                                     TIME - 45
                                                                                                                                     CLASS - VII

പ്രവർത്തനം - 1 

ശിലാമണ്ഡലം  ശിലകളും മണ്ണും കൊണ്ട് രൂപപ്പെട്ടിരിക്കുന്നു .

1 . ശിലാമണ്ഡലത്തിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ഭൂരൂപങ്ങൾ ഏതെല്ലാം ? (1 )

2 . " മനുഷ്യൻ്റെ അശാസ്ത്രീയമായ പ്രവർത്തനങ്ങൾ ശിലാമണ്ഡലത്തെ ദോഷകരമായി ബാധിക്കുന്നു " ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക .(3 )

പ്രവർത്തനം  - 2 

ഭൂമിശാസ്ത്രകാരന്റെ പ്രധാന ഉപകരണങ്ങളിൽ ഒന്നാണ് ഭൂപടം .

3 . ആധുനിക ഭൂപടനിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?      (1 )

4 .     
 

ഭൂപടം തിരിച്ചറിയുക ?നിത്യജീവിതത്തിൽ ഭൂപടങ്ങൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത് ? നിങ്ങളുടെ അഭിപ്രായം സാധൂകരിക്കുക .    (3 )

പ്രവർത്തനം  - 3 

ഇന്ത്യയിലേത്  പോലെ കേരളത്തിലും നിരവധി സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങൾ അരങ്ങേറി ..

5 . കേരളത്തിലെ ഏതെങ്കിലും രണ്ടു സാമൂഹിക പരിഷ്കർത്താക്കളുടെ പേര് എഴുതുക ?   (1 )

6 . അവരുടെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ താരതമ്യം ചെയ്ത എഴുതുക ?    (4 )

പ്രവർത്തനം  - 4 


 ഇന്ത്യൻ സ്വാതത്ര്യ സമരത്തിന്റെ 1919 മുതൽ 1947 വരെയുള്ള കാലഘട്ടം ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നു ...

7 . ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം ഗാന്ധിജി നടത്തിയ ആദ്യകാല സമരങ്ങൾ ഏതെല്ലാം ?  (1 )

8 . ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വെയ്ക്കാനുള്ള കാരണം എന്തായിരുന്നു ?    (1 )

9 . താഴെ തന്നിരിക്കുന്നവയിൽ ഏതെങ്കിലും ഒരെണ്ണം വിവരിക്കുക .


( ദണ്ഡിയാത്ര , മലബാർ കലാപം , നിസ്സഹകരണ പ്രസ്ഥാനം )  (3 )

പ്രവർത്തനം - 5 

ഭൂമിയിൽ  2 / 3   ഭാഗം ജലമാണെങ്കിലും അതിൽ 3 %  മാത്രം ആണ് ശുദ്ധജലം .വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ജലത്തിൽ ഉപയോഗിക്കാൻ കഴിയുന്നത്  കേവലം 1 % ൽ താഴെയാണ് .


10 .  പ്രകൃതിദത്തമായി നമുക്ക് ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലം ?(1 )

11 . " ഭൂമിയിലെ ശുദ്ധജലസ്രോതസുകൾ മലിനമാകാനുള്ള   പ്രധാന കാരണം മനുഷ്യനാണ് " ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? കാരണം വ്യക്തമാക്കുക .(3 )

12 . "ജലമലിനീകരണം " എന്ന വിഷയവുമായി ബന്ധപെട്ട്  ഒരു പോസ്റ്റർ  തയാറാക്കുക .(1 )

പ്രവർത്തനം - 6 

സാമൂഹിക പരിഷ്കരണ  പ്രവർത്തനങ്ങൾക്ക്  വേണ്ടി നിരവധി സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു .

പട്ടിക പൂർത്തിയാക്കുക .




 പ്രസ്ഥാനം 

രൂപീകരിച്ച വ്യക്തി 

സമത്വ സമാജം 
       
                          (a )   

                      (b )

ശ്രീനാരായണഗുരു 

സാധുജനപരിപാലനസംഘം 

                           (c)

മുസ്ലിം ഐക്യ സംഘം 

                           (d )
                                                                                                                    
                                                                                                                                                             (2 )

അഭിപ്രായങ്ങള്‍

  1. 5. ചട്ടമ്പി സ്വാമികൾ.
    ശ്രീനാരായണ ഗുരു

    മറുപടിഇല്ലാതാക്കൂ
  2. 9. നിസ്സഹകരണം പ്രസ്ഥാനം
    ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരമായിരുന്നു നിസഹകരണ സമരം. 1920-ൽ കൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനമാണ് നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയത്.

    മറുപടിഇല്ലാതാക്കൂ
  3. 13. സമത്വ സമാജം-വൈകുണ്ഠസ്വാമികൾ.
    ശ്രീനാരായണ ധർമ്മപരിപാലനയോഗം - ശ്രീനാരായണഗുരു
    സാധുജനപരിപാലന യോഗം - അയ്യങ്കാളി
    മുസ്ലിം ഐക്യ സംഘം - വക്കം അബ്ദുൽ ഖാദർ മൗലവി.

    മറുപടിഇല്ലാതാക്കൂ
  4. 1. പടു കൂറ്റൻ പർവ്വതങ്ങൾ,വിസ്തൃതമായ പീഠഭൂമികൾ, വിശാലമായ സമതലങ്ങൾ, തീര പ്രദേശങ്ങൾ,മരുഭൂമികൾ, ദ്വീപുകൾ

    മറുപടിഇല്ലാതാക്കൂ
  5. 1. പടു കൂറ്റൻ പർവ്വതങ്ങൾ, വിസ്തൃതമായ പീഠഭൂമികൾ, വിശാലമായ സമതലങ്ങൾ, തീരപ്രദേശങ്ങൾ, മരുഭൂമികൾ, ദ്വീപുകൾ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ACHIVEMENT TEST 1