DIAGNOSTIC TEST

                                   വി.ആർ. എം .എം .എച്ച് .എസ് .എസ് 

                                                   സോഷ്യൽ സയൻസ് 

                                                              ക്ലാസ്  - VIII C 

നിർദ്ദേശങ്ങൾ 

  • ഈ പരീക്ഷ നിങ്ങളുടെ വിജയമോ പരാജയമോ നിർണ്ണയിക്കാനുള്ളതല്ല .
  • പരീക്ഷയ്ക്ക് നിശ്ചിത സമയ പരിധിയില്ല . കഴിയാവുന്നത്ര വേഗത്തിൽ എഴുതി തീർക്കാൻ ശ്രമിക്കണം .
  • ഓരോ ചോദ്യത്തിനും ആവശ്യമായ ഉത്തരങ്ങൾ എഴുതുക .

1 . ഭൂപടത്തിലെ ഓരോ സെന്റീമീറ്ററും ഭൂമിയിലെ 5  കിലോമീറ്റർ എന്ന രീതി തോത് സൂചിപ്പിക്കുന്ന രീതിയാണ് ............................

     ( ഭിന്നകരീതി , പ്രസ്താവനരീതി , രേഖാരീതി )


2 . സമ്പത്തിനെ കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം എന്ന്             ----------------------- അഭിപ്രായപ്പെടുന്നു .

3 . ട്രസ്റ്റീഷിപ് എന്നാൽ എന്ത് ?

4 . ഗാന്ധിജിയുടെ പ്രധാന സാമ്പത്തിക ആശയങ്ങൾ എന്തെല്ലാം ?

5.  പ്രാചീന തമിഴകത്തിലെ പ്രധാന കൈമാറ്റ വിഭവമായിരുന്ന ഉപ്പിന്റെ വിനിമയം നടത്തിയിരുന്ന ജനവിഭാഗമായിരുന്നു -------------------.

6 . എങ്ങനെയായിരുന്നു പ്രാചീന തമിഴകത്തിലെ വിവിധ തിണകൾക്കിടയിൽ സാധനങ്ങളുടെ കൈമാറ്റം നടന്നിരുന്നത് ?

7 . പ്രാചീന തമിഴകത്തിലെ വിനിമയം കൂടുതൽ ആയി നടന്നിരുന്നത് വേനൽകാലത്തായിരുന്നു .എന്ത് കൊണ്ട് ?

8 . ഗംഗ സമതലത്തിലെ ജനങ്ങൾ സ്ഥിരതാമസമാക്കിയ  പ്രദേശം              ---------------------- എന്നറിയപ്പെടുന്നു .

9 . സപ്തസൈന്ധവ പ്രദേശത്ത് ഗോത്രത്തലവനെ സഹായിക്കാൻ ഗോത്രസഭകൾ ഉണ്ടായിരുന്നു . ഏതാണവ ?

10 . ഗംഗാസമതലത്തിലെ സമൂഹം എത്രയായി തരം  തിരിച്ചിരിക്കുന്ന്നു ? അവ ഏതെല്ലാം ?

11 . ആര്യന്മാരുടെ ഗംഗാസമതലത്തിലേക്കുള്ള വ്യാപനത്തിന് ഏറെ സഹായിച്ച ഘടകം എന്തായിരുന്നു ?

12 . സപ്തസൈന്ധവ പ്രദേശത്ത് നിന്നും ഗംഗാസമതലത്തിലേക് ചേക്കേറിയപ്പോൾ ഗോത്രത്തലവന്റെ പദവിക്ക് വന്ന മാറ്റം എന്ത് ?

13 . ഗംഗാസമതലത്തിലെ ആര്യന്മാരുടെ പ്രധാന തൊഴിൽ എന്തായിരുന്നു ?

14 . എങ്ങനെയാണ് ഗോത്രത്തലവനെ തിരഞ്ഞെടുത്തിരുന്നത്  ?

15 . സപ്താസൈന്ധവപ്രദേശത്തെയും ഗംഗാസമതലത്തിലെയും ആര്യന്മാരുടെ ആരാധനാരീതിയിൽ ഉള്ള മാറ്റങ്ങൾ എന്തെല്ലാം ?

16 . കന്നുകാലികൾക്കും മേച്ചില്പുറങ്ങൾക്കും വേണ്ടി സപ്താസൈന്ധവ ജനത നടത്തിയ യുദ്ധങ്ങൾ ---------------------------- എന്നറിയപ്പെടുന്നു .

17 . ആര്യന്മാർ വിവിധ ------------------ ആയാണ് ജീവിച്ചിരുന്നത് .

18 . കർഷകർ അവരുടെ ഉല്പാദനത്തിന്റെ ഒരു പങ്ക് നികുതിയായി നൽകുന്ന രീതി ഗംഗാസമതലത്തിൽ നിലനിന്നിരുന്നു. ഏതെല്ലാമായിരുന്നു  ആ നികുതികൾ  ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ACHIVEMENT TEST 1

ACHIVEMENT TEST 2