ഡിജിറ്റൽ ലെസ്സൺ പ്ലാൻ - ശിലാമണ്ഡലം അധ്യാപികയുടെ പേര് - ആതിര സി വി വിഷയം - സാമൂഹ്യശാസ്ത്രം പാഠം - ഭൂമിയും ജീവലോകവും ക്ലാസ് - 7 പഠന നേട്ടങ്ങൾ 💧ശിലാമണ്ഡലം എന്തെന്നും അവയുടെ പ്രാധാന്യം എന്തെന്നും വിശദീകരിക്കുന്നു വസ്തുതകൾ 💧 പർവതങ്ങൾ , പീഠഭൂമികൾ ,സമതലങ്ങൾ എന്നിവയാണ് പ്രധാന ഭൂരൂപങ്ങൾ . 💧കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ എവറസ്റ് കൊടുമുടിയും സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഗർത്തവും ശിലാമണ്ഡലത്തിന്റെ ഭാഗം ആണ് ... 💧 റോഡ് നിർമ്മാണം , കൃഷി ,പാർപ്പിട നിർമ്മാണം , മണൽ വാരൽ ,പാറ ഖനനം എന്നീ ആവശ്യങ്ങൾക് നാം ശിലാമണ്ഡലത്തെ ഉപയോഗിക്കുന്നു .. ആശയങ്ങൾ 💧ശിലാമണ്ഡലം - പർവതങ്ങൾ ,പീഠഭൂമികൾ, സമതലങ്ങൾ ,മരുഭൂമികൾ തുടങ്ങിയ ശിലകളും മണ്ണും കൊണ്ട് രൂപപ്പെട്ടിരിക്കുന്നതുമായ ഖരാവസ്ഥയിലുള്ള ഭാഗം ആണ് ശിലാമണ്ഡലങ്ങൾ . 💧പർവതങ്ങൾ - സമുദ്രനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോട് കൂടിയ ഭൂരൂപങ്ങൾ ആണ് പർവതങ്ങൾ . 💧പീഠഭൂമികൾ -...